image

Welcome to Gurgaon Malayalee Association

ഹരിയാനയിലെ ഗുഡ്ഗാവിലും, പരിസരപ്രദേശങ്ങളിലുമുള്ള ഒരുകൂട്ടം സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ ഒത്തുചേരലിലൂടെയാണ് 2010  ഒക്ടോബർ രണ്ടാം തിയ്യതി  ഗുഡ്ഗാവ് മലയാളി അസോസിയേഷൻ (ജി.എം.എ) രൂപീകൃതമാകുന്നത്.  ഗുഡ്ഗാവിലെയും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ വിവിധ ആവശ്യങ്ങൾ, അവകാശങ്ങൾ, പരാതികൾ, ആശങ്കകൾ, താൽപര്യങ്ങൾ,  എന്നിവ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ രൂപീകരിക്കുമ്പോൾ അതിന്റെ സ്ഥാപകനേതാക്കൾ ഉദ്ദേശിച്ചത്. അർപ്പണബോധമുള്ള സ്ഥാപക അംഗങ്ങളുടെ ശക്തമായ നിശ്ചയദാർഢ്യത്തിന്റെ പിൻബലത്തിൽ, ഇന്ന് ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ അതിന്റെ മഹത്തായ പതിമൂന്നാം വർഷത്തിലെത്തി നിൽക്കുകയാണ്. കേരളത്തിന്റെ മഹത്തായ മതേതരത്വവും, സാംസ്കാരികവുമായ പാരമ്പര്യം നിലനിർത്തുകയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു പുറമേ, മലയാള ഭാഷ, സംസ്കാരം, കല, സാഹിത്യം, പുരാതന പാരമ്പര്യങ്ങൾ എന്നിവയുടെ സമ്പുഷ്ടടീകരണത്തിനായി ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ പ്രവർത്തിക്കുന്നു.